‘ഇച്ഛാക്രിയാജ്ഞാനശക്തികൾ’ എന്നതിലെ സന്ധി ?
- (1) ആഗമം
- (2) ആദേശം
- (3) ലോപം
- (4) ദ്വന്ദ്വൻ
താഴെക്കൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (91-99) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
പരശുരാമനെ കേന്ദ്രകഥാപാത്രമാക്കി ബാലാമണിയമ്മ എഴുതിയ പ്രശസ്തമായ കവിതയാണ് “മഴുവിന്റെ കഥ”. ഈ കവിതയിലെ പരശുരാമൻ പുരാണങ്ങളിലെ പരശുരാമനാണോ എന്ന ചോദ്യം രസകരമായ ഒരുപാട് ആലോചനകൾക്ക് അവസരം നൽകുമെന്നതിനാൽ ആ ചോദ്യം ചോദിച്ചുകൊണ്ട് ഈ ലേഖനം തുടങ്ങുന്നു. ലേഖനത്തിന്റെ ഇനിയുള്ള ഭാഗം ആ ചോദ്യത്തിന്റെ ഉത്തരമല്ല. ആ ചോദ്യം ഈ ലേഖകന്റെ മനസ്സിൽ സൃഷ്ടിച്ച ആലോചനകൾ മാത്രമാണ്.
തീർച്ചയായും ഈ കവിതയിലെ പരശുരാമന്റെ തുടക്കം പുരാണങ്ങളിൽത്തന്നെ. എന്നാൽ ആ തുടക്കത്തെ നിലനിർത്തുന്ന ചിലതും നിരാകരിക്കുന്ന ചിലതും ബാലാമണിയമ്മയുടെ പരശുരാമനിൽ ഉണ്ട്. പരശുരാമനെ വിഷ്ണുപുരാണത്തിലും ഭാഗവതപുരാണത്തിലും, സ്കന്ദപുരാണത്തിലുമൊക്കെയുമാണ് നാം ആദ്യം കാണുന്നത്. എന്നാൽ ബാലാമണിയമ്മയുടെ കവിതയിൽ ലളിതാസഹസ്രനാമത്തിലെ പദങ്ങൾ ഉപയോഗിച്ചുകൊണ്ട്, തന്നെയും തന്റെ പ്രവർത്തനഫലത്തെയും വിശദീകരിക്കുന്ന പരശുരാമനെ നാം കാണുന്നു.
“എന്നിച്ഛാക്രിയാജ്ഞാനശക്തികളുരുക്കൂടി
വന്നതാണെൻനാ,ടൊരു മുനിപുത്രൻ തൻ സ്വപ്നം!”
ഇതിൽ “ഇച്ഛാക്രിയാജ്ഞാനശക്തികൾ” എന്ന പ്രയോഗം ശാക്തേയത്തിൽ നിന്നും ലളിതാസഹസ്രനാമത്തിൽ നിന്നും വന്നതാണ്. ലളിതാസഹസ്രനാമത്തിലെ പദസഞ്ചയം ഉപയോഗിച്ച് സ്വയം നിർവ്വചിക്കുന്നു എന്നതുകൊണ്ടുതന്നെ ഇതിലെ പരശുരാമൻ വിഷ്ണുപുരാണത്തിലെ പരശുരാമനിൽ നിന്നു വ്യത്യസ്തനാണ്. വാസ്തവത്തിൽ സൂക്ഷ്മവായനയിൽ തെളിയുന്നത് നിരവധി അടരുകളുള്ള പരശുരാമനെയാണ്. നിരവധി ചരിത്രകാലഘട്ടങ്ങളുടെയും സാമൂഹിക - രാഷ്ട്രീയ താൽപര്യങ്ങളുടേയും അടരുകൾ, ഓരോന്നിന്റെയും വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്ന അടരുകൾ, അവയ്ക്കുമുകളിൽ വ്യാഖ്യാനങ്ങളുടെ വ്യാഖ്യാനങ്ങൾ പതിക്കുന്ന മേലടരുകൾ. ഈ സങ്കീർണ്ണ സൃഷ്ടിയിൽ പുരാണങ്ങളിലെ പരശുരാമനെയും അതിന്റെ തുടർച്ചയെയും മാത്രം കാണുന്നതും പുരാണങ്ങളിലെ പരശുരാമൻ ഇതിൽ ഇല്ലേയില്ല എന്നു പ്രഖ്യാപിക്കുന്നതും ഒരേപോലെ അബദ്ധമാണ്.
മദ്ധ്യം പൊട്ടിയ കണ്ണാടിപോലെയാണ് പരശുരാമന്റെ വ്യക്തിത്വം. ഒരു ഭാഗത്തു തെളിയുന്നത് സാത്വികബ്രാഹ്മണന്റെ ദൃശ്യം. കണ്ണാടിയുടെ രണ്ടാമത്തെ ഖണ്ഡത്തിൽ ഉജ്ജ്വലവീര്യവുമായി ജ്വലിക്കുന്ന ക്ഷത്രിയനും.
‘ഇച്ഛാക്രിയാജ്ഞാനശക്തികൾ’ എന്നതിലെ സന്ധി ?
പരശുരാമന്റെ വ്യക്തിത്വാംശങ്ങൾ ഏവ ?
‘കൂട്ടം’ എന്നർത്ഥത്തിൽ ഇവിടെയുള്ള പദം ?
‘മഴുവിന്റെ കഥ’ യിലെ പരശുരാമവിശേഷണങ്ങൾ ഏതിലുള്ളത് ?
ഈ ഗദ്യഭാഗം ഏത് ഇനത്തിൽപ്പെടുന്നു ?
‘മഴുവിന്റെ കഥ’ പുരാണങ്ങളെ ?
പുരാണങ്ങളിൽ നിന്നും തുടങ്ങുന്നതെന്ത് ?
പരശുരാമൻ പ്രത്യക്ഷനാകുന്നത് ?
‘അവധി’ യുടെ വിപരീതാർത്ഥത്തിൽ ഇതിലുള്ള വാക്ക് ?
താഴെക്കൊടുത്തിട്ടുള്ള പദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (100-105) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
ഇല വിരിഞ്ഞപാടിളന്നീർ കായ്ച്ചൊരു
മലയാളത്തിന്റെ പറമ്പിതല്ലയോ
തപസ്സിലായഹം മറന്നു നില്ക്കുന്ന
വയസ്സൻ കാഞ്ഞിരമരമിതല്ലയോ ?
ഇതിന്റെ തുഞ്ചത്തിലിരുന്നല്ലോ പാടീ
ഇഹപരങ്ങൾതന്നിശകൾ പൈങ്കിളി,
മനുവംശമഹാചരിതമാകവെ-
യൊരു മായാമയപരമലീലയായ്
കളകാകളിയിൽ പകർന്നു പാടിയ
കിളിമകളേ, ഹാ, എവിടെ നീയിപ്പോൾ ?
അപൗരുഷേയത്തിന്നനുധ്യാനത്തിനാൽ
നിനക്കു കൈവന്നു കഴിഞ്ഞോ കൈവല്യം
ശുകതരുണി, നിൻ വചനപീയൂഷ–
ഝരിയിലാഹ്ലാദവിവശചിത്തനായ്,
മടിയിലായ് നിന്നെത്തഴുകി ലാളിച്ചു
കവിത പാടിച്ച കവിവരനെങ്ങോ ?
എവിടെ ദുഃഖത്തിൻ മുറിവുണങ്ങാതെ
കരളിലുള്ളൊരാത്തിരുവെഴുത്തോല ?
എവിടെയമ്മതൻ ചുടുമിഴിനീരിൽ
മുനയുരുകിയ പഴയ നാരായം ?
‘കൈവല്യം’ എന്നതിന്റെ അർത്ഥം ?
‘നീരിൽ’ എന്നത് ഏതു വിഭക്തി ?
‘തരുണി’ യുടെ എതിർലിംഗം ?
‘ഇഹപരങ്ങൾ’ എന്നതിലെ സമാസം ?
ആത്മവിസ്മൃതിയിൽ തപസ്സു ചെയ്യുന്നത് ?
ഈ കവിതയിൽ ചിത്രീകരിക്കപ്പെടുന്നത് ?
ദൃഢീകരണം (A) : ക്ലാസ്സ്മുറിയിലെ പഠനാനുഭവങ്ങൾ കുട്ടികളുടെ ജീവിതങ്ങളും അവരുടെ സാഹചര്യങ്ങളുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു.
കാരണം (R) : കുട്ടികളുടെ പൂർവധാരണയ്ക്കുമേൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് പഠനാനുഭവങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
താഴെക്കൊടുത്തിട്ടുള്ള ഐച്ഛികങ്ങളിൽ നിന്ന് ഏറ്റവും യോജിച്ച ഉത്തരം തിരഞ്ഞെടുക്കുക.
താഴെക്കൊടുത്തിട്ടുള്ളവയിൽ, ഒരു ഭാഷ പഠിക്കുന്നതിനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത് ?
ഒരു കടയിൽ നിന്നു ചിലതു വാങ്ങുന്നതിന് വിദ്യാർത്ഥികൾക്ക് ഒരു പ്രയോഗക്ഷമതയുള്ള ഒരു വൃദ്ധിസംജ്ഞയെ ഉപയോഗിക്കാൻ കഴിയുമോ എന്നു വിലയിരുത്തുന്നതിന് വിദ്യാർത്ഥികൾക്ക് അത് അനുയോജ്യമാകേണ്ടത് :
ഒരധ്യാപിക ഭാഷാപഠനത്തിന്റെ ചില ഘടകങ്ങൾ കണ്ടു. ഉദാഹരണത്തിന്, ശാസ്ത്രീയ സങ്കല്പനങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം അർത്ഥമറിഞ്ഞു വായിക്കുക.
ആ പ്രത്യേകഘടകങ്ങളിൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിക്കാൻ അവർ തീരുമാനിച്ചു. അതുപോലുള്ള പുസ്തകങ്ങൾ വായിക്കാനും മനസ്സിലാക്കാനും സഹായകമായ പ്രത്യേകം ക്ലാസ്സുകൾ അവർ എടുത്തു. ഈ പ്രയോഗം അറിയപ്പെടുന്നതെന്ത് ?
താഴെക്കൊടുത്തിട്ടുള്ളവയിൽ വായനയുടെ ഉപനൈപുണി അല്ലാത്തത് ഏതൊരെണ്ണം ?
ദൃഢീകരണം (A) : വിദ്യാർത്ഥിയുടെ നിർമ്മിതിമാതൃക വിദ്യാർത്ഥിയുടെ പ്രവർത്തനശകലങ്ങളുടെ സോദ്ദേശ്യസമാഹാരമാണ്.
കാരണം (R) : നിർമ്മിതിമാതൃകയ്ക്ക് വിദ്യാർത്ഥികളെ അവരുടെ സ്വന്തം ശക്തിദൗർബല്യങ്ങളെ വിലയിരുത്തുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയും.
താഴെക്കൊടുത്തിട്ടുള്ള ഐച്ഛികങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
വിദ്യാർത്ഥികളുടെ പദസമ്പത്ത് വികസിക്കാൻ സഹായിക്കുന്നു. അതിന് അദ്ധ്യാപകർ ഭാഷയെ ഉൾക്കൊള്ളുന്ന ഒരു സാമഗ്രി ഉപയോഗിക്കുന്നു. അത് ഭാഷയെ കുട്ടികൾക്കു വേണ്ടി ലളിതീകരിച്ചതും സാധുവായ പദാർത്ഥം കൊണ്ട് നിർമ്മിച്ചതുമാണ്. ഈ വസ്തുവാണ് :
കുട്ടികളുടെ പഠനശൈലികളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും അവരുടെ മുൻഗണനാ വിഷയങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി അദ്ധ്യാപകൻ പഠിതാക്കൾക്ക് ഒരു ചോദ്യാവലി നല്കുന്നു. ഇവിടെ അദ്ധ്യാപകൻ അണിയുന്ന വേഷം എന്നത് :
ക്ലാസ്സ് I ലെ അധ്യാപിക അവരുടെ പഠിതാക്കളോട്, തങ്ങൾക്ക് വേണ്ടതെന്തും ചുവരുകളിൽ കുത്തിവരയ്ക്കാനും ചിത്രം വരയ്ക്കാനും, എഴുതാനും ആവശ്യപ്പെടുന്നു. ഇവിടെ അവർ പ്രോത്സാഹിപ്പിക്കുന്നത് എന്ത് ?
താഴെക്കൊടുത്തിട്ടുള്ളവയിൽ ചിത്രങ്ങളും പുസ്തകങ്ങളിലെ ചിത്രങ്ങളും ചിത്രീകരണങ്ങളും സംബന്ധിച്ചു ശരിയല്ലാത്തത് ഏത് ?
താഴെക്കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ചെറുപഠിതാക്കളെ സംബന്ധിച്ച് ശരിയായത് ഏത് ?
അധ്യാപിക എന്ന നിലയിൽ നിങ്ങളുടെ ക്ലാസ്സിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ സുഗമമാക്കുന്നതിന് നിങ്ങൾ എന്തു നടപടികളാണ് സ്വീകരിക്കുക ?
(a) കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.
(b) ജോടിയായും സംഘമായുമുള്ള പ്രവർത്തനങ്ങൾ നടത്തും. കുട്ടികളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കും.
(c) വ്യക്തിപരമായ പഠനം നടത്തുന്നതിന് അവരെക്കൊണ്ട് ഉറക്കെ പാഠപുസ്തകം വായിപ്പിക്കുകയും ഓരോരുത്തരെയും കൊണ്ട് പ്രതികരിപ്പിക്കുകയും ചെയ്യും.
(d) സംഭാഷണങ്ങൾ പരസ്പരം വായിപ്പിക്കുകയും ഇടപെടുന്നതിനും ഓരോരുത്തരെയും കൊണ്ട് ചോദ്യങ്ങൾ ചോദിപ്പിക്കുകയും ചെയ്യും.
ഭാഷാവികസനത്തിന്റെ ധൈഷണികതത്ത്വം സഹായിക്കുന്നത് ഭാഷയുടെ,
ദൃഢീകരണം (A) : ഭാഷ സാംസ്കാരികാവബോധത്തിന്റെയും ആവിഷ്കാരത്തിന്റെയും ഒരു നിർണ്ണായകഘടകം രൂപപ്പെടുത്തുന്നു, അതിനെ കുട്ടികളിൽ വികസിക്കേണ്ട മുഖ്യകാര്യക്ഷമതകളിൽ പരിഗണിക്കുകയും ചെയ്യുന്നു.
കാരണം (R) : കുട്ടികൾക്ക് സാംസ്കാരികാവബോധത്തിന്റെയും ആവിഷ്കാരത്തിന്റെയും കാര്യക്ഷമതകൾ ഒരു വ്യക്തിത്വബോധം, ഭാഗഭാഗിത്വം, അതുപോലെ തന്നെ മറ്റ് സംസ്കാരങ്ങളോടും സ്വത്വങ്ങളോടുമുള്ള അഭിനന്ദനം എന്നിവ പ്രദാനം ചെയ്യുന്നു.
പാഠപുസ്തകങ്ങൾ എഴുത്തുകാർ രചിച്ച കഥകളും കവിതകളും നാടകങ്ങളും മറ്റു രചനാ മാതൃകകളും ഉൾക്കൊള്ളുന്നു. ആ വസ്തുക്കളെ നാം തിരഞ്ഞെടുക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാൽ,
താഴെക്കൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (121-128) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
വേദപഠശാലയാണ് ഗുരുകുലം. സംസ്കൃതവും മലയാളവും ഉണർന്നെഴുന്നേറ്റത് പ്രാചീന ഗുരുകുലങ്ങളിലാണ്. വേദപാഠശാലകളാണെങ്കിലും അശ്വവിദ്യയും ഖഡ്ഗവിദ്യയും ജാലവിദ്യയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. ബ്രാഹ്മണവിദ്യാർത്ഥികളെ ഉദ്ദേശിച്ചു ചില ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗുരുകുലങ്ങൾ പ്രവർത്തിച്ചിരുന്നു. ഈ വിദ്യാപീഠങ്ങൾക്ക് രാജാക്കന്മാരിൽ നിന്നോ പ്രഭുക്കന്മാരിൽ നിന്നോ ഭൂമിയും മറ്റു വിഭവങ്ങളും നിത്യച്ചെലവിനുള്ള വകകളും അനുവദിച്ചുകൊടുത്തിരുന്നു. ഈ സ്വത്തിന് ശാലാഭോഗം എന്നു പറയും. ഗുരുകുലങ്ങൾ ആദ്യം ക്ഷേത്രങ്ങളിലെ ശാലകളിലായിരുന്നു. ശാലകൾ പ്രവർത്തിക്കാതായപ്പോൾ കോവിലകങ്ങളും ജന്മിഗൃഹങ്ങളും ഗുരുകുലങ്ങളായി. ഇതിന്റെ നടത്തിപ്പ് ഭാരിച്ച ചെലവുണ്ടാക്കുന്നവയാണ്. ശിഷ്യരെ പാർപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ അവർക്കുള്ള ചെലവുകൾ കോവിലകം നേരിട്ടു നടത്തി. വിദ്യാഭ്യാസരീതി ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുക എന്നതായി മാറി. കൊടുങ്ങല്ലൂരിലെ ഗുരുകുലത്തിൽ പല കക്ഷ്യകൾ ഉണ്ടായിരുന്നു. ഒരു കക്ഷ്യയിലുള്ളവർക്ക് ഒരു ഗ്രന്ഥം എന്നതായിരുന്നു രീതി. കൂടല്ലൂർ മനയ്ക്കലെ ഗുരുകുലം നറേരി എന്ന പേരിൽ അറിയപ്പെട്ടു. ഇവിടെ പതിന്നാലുതലമുറക്കാലത്തേക്കു മാത്രമേ വ്യാകരണ പാണ്ഡിത്യമുള്ളവർ ഉണ്ടാകൂ എന്നു വിശ്വാസമുണ്ട്. പുന്നശ്ശേരി ഗുരുകുലത്തിന്റെ ആചാര്യൻ നീലകണ്‌ഠശർമയായിരുന്നു. ഇവിടെ അബ്രാഹ്മണർക്കും വിദ്യാഭ്യാസം ചെയ്യാമായിരുന്നു.
മഹാപണ്ഡിതന്മാരുടെ ഭവനങ്ങളിൽ വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്ന സമ്പ്രദായത്തെയും ഗുരുകുലവിദ്യാഭ്യാസം എന്നുതന്നെയാണ് പറയുന്നത്. ഇത്തരം ഗുരുകുലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കൊടുങ്ങല്ലൂർ ഗുരുകുലമായിരുന്നു. കൊടുങ്ങല്ലൂർ കോവിലകത്തിലെ തമ്പുരാക്കന്മാരുടെ ഭവനങ്ങളായിരുന്നു ഗുരുകുലങ്ങൾ. കാവ്യങ്ങൾ, ന്യായം, വേദാന്തം. വ്യാകരണം, അലങ്കാരം, ആയുർവേദം, ജ്യോതിഷം, ശില്പം, സംഗീതം, അഭിനയം തുടങ്ങിയവയായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നത്. ഈ രീതി കേരളത്തിൽ ഒന്നാകെ നിലനിന്നിരുന്നു.
കൊടുങ്ങല്ലൂരിലെ ഗുരുകുലങ്ങൾ സ്ഥിതി ചെയ്തത് എവിടെ ?
നീലകണ്‌ഠശർമ്മ ഏതു ഗുരുകുലത്തിന്റെ ആചാര്യനായിരുന്നു ?
പ്രചീനഗുരുകുലങ്ങൾ പോഷിപ്പിച്ചതെന്ത് ?
പതിന്നാലുതലമുറയിലെ വ്യാകരണപണ്ഡിതന്മാർ ഉണ്ടാകൂ എന്നു വിശ്വസിക്കപ്പെടുന്ന ഗുരുകുലമ ഏത് ?
‘ആചാര്യൻ’ എന്നത് ഏതു വിഭക്തിയാണ് ?
എന്താണ് ഗുരുകുലം ?
‘ശാലാഭോഗം’ എന്നാലെന്ത് ?
ഈ ഗദ്യഭാഗം പ്രതിപാദിക്കുന്നത് ?
താഴെക്കൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (129-135) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
പുരനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പാരമ്പര്യഘടകങ്ങളും ഉൾക്കൊള്ളുന്നതാണു വാസ്തുവിദ്യ. വിവിധതരത്തിലുള്ള ആലയനിർമ്മാണരീതികൾ, ആലയനിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ, ഉപകരണങ്ങൾ, അതുമായി ബന്ധപ്പെട്ട ശില്പവിദ്യകൾ, എന്നിവ വാസ്തുവിദ്യയിൽ വിവരിക്കുന്നു.
വാസ്തു എന്ന വാക്കിന്റെ അർത്ഥം ഭൂമി എന്നാണ്. വാസ്തുദേവന്റെ വാസസ്ഥലമായ വാസ്തുവിൽ അദ്ദേഹം ശയിക്കുന്നതായാണു സങ്കല്പം. വാസ്തുദേവനെ പ്രീതിപ്പെടുത്തിക്കൊണ്ടുവേണം പുരകൾ നിർമ്മിക്കേണ്ടത്.
കേരളത്തിലെ കെട്ടിടങ്ങളിൽ ഏഴു വ്യത്യസ്തശൈലികൾ കാണുവാൻ കഴിയും. വേണാട്ടുശൈലി, ഓണാട്ടുകരശൈലി, വെമ്പൊലിനാട്ടുശൈലി, തൃപ്പൂണിത്തുറശൈലി, വള്ളുവനാടൻ ശൈലി, കോഴിക്കോടൻശൈലി, കോലോത്തുനാട്ശൈലി എന്നിങ്ങനെയാണവ.
എരുത്തിലുകൾക്കും (തൊഴുത്ത്) കൊടുക്കുന്ന പ്രാധാന്യമാണ് ഓണാട്ടുകരശൈലിയുടേ പ്രത്യേകത. പ്രത്യേകതരത്തിലെ ഇരട്ടമുഖപ്പുകൾ കൊല്ലത്തെയും കായംകുളത്തെയും ക്ഷേത്രങ്ങളിൽ കാണാം. മഴ നനയാതിരിക്കുവാനുള്ള മേല്ക്കൂരയോടുകൂടിയ കൽവിളക്കുകളും ഈ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ സർവ്വസാധാരണമാണ്.
ഓമ, പോതികം തുടങ്ങിയ അവയവങ്ങളോടു കൂടിയ തൂണുകളുടെ ശില്പഭംഗി കോലോത്തുനാടൻ ശൈലിയുമാണ്.
‘ഏകശാല’ അഥവാ ’ഒറ്റപ്പുര’ യാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള വാസമാതൃക. തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി, കിഴക്കിനി എന്നിങ്ങനെ മുൻഗണനാക്രമത്തിലാണ് ഒറ്റപ്പുരയായി വീടു പണിയേണ്ടത്. കിഴക്കിനി ബ്രാഹ്മണർക്കും തെക്കിനി ക്ഷത്രിയർക്കും വടക്കിനി വൈശ്യന്മാർക്കും പടിഞ്ഞാറ്റിനി ശൂദ്രന്മാർക്കും വസിക്കാനുള്ളതാണെന്നുമാണു പൊതുവിശ്വാസം. ഇവിടെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഒറ്റപ്പുര പടിഞ്ഞാറ്റിനിയാണ്. വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരും ഇതു നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.
വ്യാപകമായി കണ്ടുവരുന്ന വാസമാതൃക ഒറ്റപ്പുരയാണെങ്കിലും രണ്ടു ദിക്ശാലകൾ ചേർന്ന ദ്വിശാല, മൂന്നു ദിക്ശാലകൾ ചേർന്ന ത്രിശാല, നാലു ദിക്ശാലകൾ ചേർന്ന ചതുശാല (നാലുകെട്ട്), ദിക്ശാലകളും കോൺശാലകളും ചേർന്നു വരുന്ന എട്ടുകെട്ട്, പതിനാറുകെട്ട് തുടങ്ങിയ വാസ മാതൃകകളും നിലനില്ക്കുന്നുണ്ട്.
‘ഒറ്റപ്പുര’ എന്നതിലെ സന്ധി ?
കേരളീയമന്ദിരങ്ങളിൽ __________ ശൈലികൾ കാണാം.
ഇരട്ടമുഖപ്പുകളോടു കൂടിയ ക്ഷേത്രങ്ങൾ ഉള്ളത് ?
‘എങ്കിലും’ എന്നത് ?
വാസ്തുവിദ്യ എന്നാൽ ?
‘ഒറ്റപ്പുരയിലെ താമസക്കാർ’ ആര് ?
‘ഏകശാല’ യുടെ പ്രത്യേകത എന്ത് ?
അധ്യാപിക ആ ഏകകത്തിലെ വിഷയത്തിന് യോജിക്കുന്ന ഒരു വീഡിയോ കണ്ടെത്തുകയും അതിനെ ചുറ്റിപ്പറ്റി ഒരു ജോടീപ്രവർത്തനം നല്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. ഈ ജോടീ പ്രവർത്തനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളുടെ എന്തു പ്രോത്സാഹിപ്പിക്കുന്നതിനാണ് ?
ഭാഷാപഠനത്തിന്റെ അനുബന്ധവായനയ്ക്കായി ഒരു ചെറുകഥാസമാഹാരവും മറ്റ് ആഖ്യാനങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. എന്താണ് അനുബന്ധപുസ്തകത്തിന്റെ മുഖ്യലക്ഷ്യം ?
ദൃഢീകരണം (A) : പഠന - പാഠനപ്രക്രിയയിലെ ഒരു അവിഭാജ്യഭാഗമാണ് പരിഹാരാത്മക ബോധനം.
കാരണം (R) : പരിഹാരബോധനം വീണ്ടും പഠിപ്പിക്കുന്നതിനാണ്, ഭാഷാ ഇനങ്ങൾ ശരിയായി പഠിക്കാൻ കഴിയാത്ത അതേരീതിയിൽത്തന്നെ വേണമെന്നില്ല.
താഴെക്കൊടുത്തിട്ടുള്ള ഐച്ഛികങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക.
അവൾ/അവൻ വായിച്ച കഥ സ്വന്തം വാക്കുകൾ ഉപയോഗിച്ചു വീണ്ടും പറയുമ്പോൾ വിലയിരുത്താൻ സഹായകമാകുന്നത് :
താഴെക്കൊടുത്തിട്ടുള്ളവയിൽ ഭാഷാപഠനത്തിലെ തെറ്റായ സങ്കല്പം ഏത് ?
ഇവയിൽ ഏതാണ് ഭാഷാധ്യാപികയുടെ പ്രാഥമികമായ ഉത്തരവാദിത്വം ?
അടിസ്ഥാനഘട്ടത്തിലെ കുട്ടികൾ ഏറ്റവുമധികം സ്വസ്ഥരായിരിക്കുന്നതും ഏറ്റവും നന്നായി പഠിക്കുന്നതും :
താഴെക്കൊടുത്തവയിൽ കുട്ടികൾക്കുള്ള കഥ പറഞ്ഞുകൊടുക്കുന്നതിനെ സംബന്ധിച്ചു ശരിയല്ലാത്തത് ഏത് ?
കഥാശ്രവണം കുട്ടികളെ സഹായിക്കുന്നത്,
അധ്യാപിക ഒരു ഭാഷാനിയോഗത്തിൽ വ്യത്യസ്തമായ കഴിവുകളുള്ള വിദ്യാർത്ഥിനികളുടെ ഒരു സംഘത്തെ സൃഷ്ടിക്കുന്നു. ഈ വ്യത്യസ്ത ശേഷീവിഭാഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് :
കുട്ടികളെ നിർബന്ധമായും ഉയർത്തിക്കാട്ടേണ്ടതും മുഴുകിക്കേണ്ടതും :
ദൃഢീകരണം (A) : ആരംഭസാക്ഷരതയിലെ രചനാരംഭമായി കണക്കാക്കുന്നതാണ് ചിത്രം വരയ്ക്കൽ.
കാരണം (R) : ചിത്രങ്ങൾ പ്രതീകങ്ങളാണ്. അവ അർത്ഥം പേറുന്നുമുണ്ട്.
താഴെക്കൊടുത്തിട്ടുള്ള ഐച്ഛികങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
എന്തു വികസിക്കാനുള്ള ഫലപ്രദമായ തന്ത്രം ആക്കുന്നതാണ് അല്പജോടീവിനോദം ?
താഴെക്കൊടുത്തവയിൽ ഭാഷാസമാർജ്ജനത്തിന്റെ ചേഷ്ടാവാദസിദ്ധാന്തത്തോടു ബന്ധപ്പെടാത്തത് ഏത് ?
ക്ലാസ് V ലെ അധ്യാപിക കഥാരചനയുടെ ഒരു നിയോഗം വിദ്യാർത്ഥികൾക്കു നല്കി. കുട്ടികൾ കഥ രചിക്കുന്നതിനിടെ, അധ്യാപിക ക്ലാസിൽ ചുറ്റിനടന്ന് തെറ്റുവരുത്തുന്നവരെ സഹായിക്കുകയും പുതിയ വാക്കുകളെക്കുറിച്ചു ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇവിടെ അധ്യാപിക എന്തു വേഷമാണ് അണിഞ്ഞിരിക്കുന്നത് ?
ദൃഢീകരണം (A) : വെറുതെ ഒരു വാക്ക് ഉച്ചരിക്കുന്നതിനേക്കാൾ അധികമാണ് അത് എഴുതുന്നത്.
കാരണം (R) : വായന വികോഡനമാണ്.
താഴെക്കൊടുത്തിട്ടുള്ള ഐച്ഛികങ്ങളിൽ നിന്ന് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.