By signing in you confirm you are 18 or older, or have your parent’s or guardian’s consent.

CTET 8 Feb 2026 Paper 1 Malayalam, Question 102

Topic: Grammar

Passage

താഴെക്കൊടുത്തിട്ടുള്ള പദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (100-105) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
ഇല വിരിഞ്ഞപാടിളന്നീർ കായ്ച്ചൊരു
മലയാളത്തിന്റെ പറമ്പിതല്ലയോ
തപസ്സിലായഹം മറന്നു നില്ക്കുന്ന
വയസ്സൻ കാഞ്ഞിരമരമിതല്ലയോ ?
ഇതിന്റെ തുഞ്ചത്തിലിരുന്നല്ലോ പാടീ
ഇഹപരങ്ങൾതന്നിശകൾ പൈങ്കിളി,
മനുവംശമഹാചരിതമാകവെ-
യൊരു മായാമയപരമലീലയായ്
കളകാകളിയിൽ പകർന്നു പാടിയ
കിളിമകളേ, ഹാ, എവിടെ നീയിപ്പോൾ ?
അപൗരുഷേയത്തിന്നനുധ്യാനത്തിനാൽ
നിനക്കു കൈവന്നു കഴിഞ്ഞോ കൈവല്യം
ശുകതരുണി, നിൻ വചനപീയൂഷ–
ഝരിയിലാഹ്ലാദവിവശചിത്തനായ്,
മടിയിലായ് നിന്നെത്തഴുകി ലാളിച്ചു
കവിത പാടിച്ച കവിവരനെങ്ങോ ?
എവിടെ ദുഃഖത്തിൻ മുറിവുണങ്ങാതെ
കരളിലുള്ളൊരാത്തിരുവെഴുത്തോല ?
എവിടെയമ്മതൻ ചുടുമിഴിനീരിൽ
മുനയുരുകിയ പഴയ നാരായം ?

Q102

‘തരുണി’ യുടെ എതിർലിംഗം ?

  1. (1) പുരുഷൻ
  2. (2) തരുണൻCorrect answer
  3. (3) വയസ്സൻ
  4. (4) തുഞ്ചൻ

Solution.

CBSE answer: (2)

ഉത്തരം: (2) തരുണൻ

  1. 'തരുണി' എന്നാൽ യുവതി; ഇതു സ്ത്രീലിംഗരൂപമാണ്.
  2. ഇതിന്റെ പുല്ലിംഗരൂപം 'തരുണൻ' (യുവാവ്).
  3. 'തരുണ' എന്ന ഒരേ ശബ്ദത്തോട് 'അൻ' ചേർത്താൽ പുല്ലിംഗവും 'ഇ' ചേർത്താൽ സ്ത്രീലിംഗവും ഉണ്ടാകുന്നു: തരുണൻ, തരുണി.

ശ്രദ്ധിക്കുക: 'പുരുഷൻ' സ്ത്രീയുടെ എതിർലിംഗമാണ്, തരുണിയുടേതല്ല; 'വയസ്സൻ' വൃദ്ധനെ കുറിക്കുന്നു.