‘നീരിൽ’ എന്നത് ഏതു വിഭക്തി ?
- (1) ആധാരിക
- (2) നിയോജിക
- (3) സംബന്ധിക
- (4) പ്രതിഗ്രാഹിക
താഴെക്കൊടുത്തിട്ടുള്ള പദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (100-105) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
ഇല വിരിഞ്ഞപാടിളന്നീർ കായ്ച്ചൊരു
മലയാളത്തിന്റെ പറമ്പിതല്ലയോ
തപസ്സിലായഹം മറന്നു നില്ക്കുന്ന
വയസ്സൻ കാഞ്ഞിരമരമിതല്ലയോ ?
ഇതിന്റെ തുഞ്ചത്തിലിരുന്നല്ലോ പാടീ
ഇഹപരങ്ങൾതന്നിശകൾ പൈങ്കിളി,
മനുവംശമഹാചരിതമാകവെ-
യൊരു മായാമയപരമലീലയായ്
കളകാകളിയിൽ പകർന്നു പാടിയ
കിളിമകളേ, ഹാ, എവിടെ നീയിപ്പോൾ ?
അപൗരുഷേയത്തിന്നനുധ്യാനത്തിനാൽ
നിനക്കു കൈവന്നു കഴിഞ്ഞോ കൈവല്യം
ശുകതരുണി, നിൻ വചനപീയൂഷ–
ഝരിയിലാഹ്ലാദവിവശചിത്തനായ്,
മടിയിലായ് നിന്നെത്തഴുകി ലാളിച്ചു
കവിത പാടിച്ച കവിവരനെങ്ങോ ?
എവിടെ ദുഃഖത്തിൻ മുറിവുണങ്ങാതെ
കരളിലുള്ളൊരാത്തിരുവെഴുത്തോല ?
എവിടെയമ്മതൻ ചുടുമിഴിനീരിൽ
മുനയുരുകിയ പഴയ നാരായം ?
‘നീരിൽ’ എന്നത് ഏതു വിഭക്തി ?
CBSE answer: (1)
ഉത്തരം: (1) ആധാരിക
ശ്രദ്ധിക്കുക: നിയോജിക ഏഴു വിഭക്തികളിൽ ഇല്ല ('ആൽ' പ്രയോജികയുടേതാണ്); സംബന്ധികയിൽ 'ന്റെ / ഉടെ', പ്രതിഗ്രാഹികയിൽ 'എ' ചേരുന്നു.