By signing in you confirm you are 18 or older, or have your parent’s or guardian’s consent.

CTET 8 Feb 2026 Paper 1 Malayalam, Question 100

Topic: Vocabulary

Passage

താഴെക്കൊടുത്തിട്ടുള്ള പദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (100-105) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
ഇല വിരിഞ്ഞപാടിളന്നീർ കായ്ച്ചൊരു
മലയാളത്തിന്റെ പറമ്പിതല്ലയോ
തപസ്സിലായഹം മറന്നു നില്ക്കുന്ന
വയസ്സൻ കാഞ്ഞിരമരമിതല്ലയോ ?
ഇതിന്റെ തുഞ്ചത്തിലിരുന്നല്ലോ പാടീ
ഇഹപരങ്ങൾതന്നിശകൾ പൈങ്കിളി,
മനുവംശമഹാചരിതമാകവെ-
യൊരു മായാമയപരമലീലയായ്
കളകാകളിയിൽ പകർന്നു പാടിയ
കിളിമകളേ, ഹാ, എവിടെ നീയിപ്പോൾ ?
അപൗരുഷേയത്തിന്നനുധ്യാനത്തിനാൽ
നിനക്കു കൈവന്നു കഴിഞ്ഞോ കൈവല്യം
ശുകതരുണി, നിൻ വചനപീയൂഷ–
ഝരിയിലാഹ്ലാദവിവശചിത്തനായ്,
മടിയിലായ് നിന്നെത്തഴുകി ലാളിച്ചു
കവിത പാടിച്ച കവിവരനെങ്ങോ ?
എവിടെ ദുഃഖത്തിൻ മുറിവുണങ്ങാതെ
കരളിലുള്ളൊരാത്തിരുവെഴുത്തോല ?
എവിടെയമ്മതൻ ചുടുമിഴിനീരിൽ
മുനയുരുകിയ പഴയ നാരായം ?

Q100

‘കൈവല്യം’ എന്നതിന്റെ അർത്ഥം ?

  1. (1) പീയൂഷം
  2. (2) പൗരുഷം
  3. (3) നാരായം
  4. (4) മോക്ഷംCorrect answer

Solution.

CBSE answer: (4)

ഉത്തരം: (4) മോക്ഷം

  1. 'കൈവല്യം' എന്നാൽ ലൗകികബന്ധങ്ങളിൽ നിന്നുള്ള പൂർണ്ണമുക്തി, അതായത് മോക്ഷം.
  2. കവിതയിൽ 'അനുധ്യാനത്തിനാൽ നിനക്കു കൈവന്നു കഴിഞ്ഞോ കൈവല്യം' എന്ന്, ധ്യാനത്തിന്റെ ഫലമായ മുക്തിയെയാണ് സൂചിപ്പിക്കുന്നത്.

ശ്രദ്ധിക്കുക: പീയൂഷം (അമൃത്), പൗരുഷം (പുരുഷത്വം), നാരായം (എഴുത്താണി) കവിതയിലെ മറ്റു പദങ്ങളാണ്.