‘ഒറ്റപ്പുര’ എന്നതിലെ സന്ധി ?
- (1) ആഗമം
- (2) ദ്വിത്വം
- (3) ലോപം
- (4) ആദേശം
താഴെക്കൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (129-135) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
പുരനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പാരമ്പര്യഘടകങ്ങളും ഉൾക്കൊള്ളുന്നതാണു വാസ്തുവിദ്യ. വിവിധതരത്തിലുള്ള ആലയനിർമ്മാണരീതികൾ, ആലയനിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ, ഉപകരണങ്ങൾ, അതുമായി ബന്ധപ്പെട്ട ശില്പവിദ്യകൾ, എന്നിവ വാസ്തുവിദ്യയിൽ വിവരിക്കുന്നു.
വാസ്തു എന്ന വാക്കിന്റെ അർത്ഥം ഭൂമി എന്നാണ്. വാസ്തുദേവന്റെ വാസസ്ഥലമായ വാസ്തുവിൽ അദ്ദേഹം ശയിക്കുന്നതായാണു സങ്കല്പം. വാസ്തുദേവനെ പ്രീതിപ്പെടുത്തിക്കൊണ്ടുവേണം പുരകൾ നിർമ്മിക്കേണ്ടത്.
കേരളത്തിലെ കെട്ടിടങ്ങളിൽ ഏഴു വ്യത്യസ്തശൈലികൾ കാണുവാൻ കഴിയും. വേണാട്ടുശൈലി, ഓണാട്ടുകരശൈലി, വെമ്പൊലിനാട്ടുശൈലി, തൃപ്പൂണിത്തുറശൈലി, വള്ളുവനാടൻ ശൈലി, കോഴിക്കോടൻശൈലി, കോലോത്തുനാട്ശൈലി എന്നിങ്ങനെയാണവ.
എരുത്തിലുകൾക്കും (തൊഴുത്ത്) കൊടുക്കുന്ന പ്രാധാന്യമാണ് ഓണാട്ടുകരശൈലിയുടേ പ്രത്യേകത. പ്രത്യേകതരത്തിലെ ഇരട്ടമുഖപ്പുകൾ കൊല്ലത്തെയും കായംകുളത്തെയും ക്ഷേത്രങ്ങളിൽ കാണാം. മഴ നനയാതിരിക്കുവാനുള്ള മേല്ക്കൂരയോടുകൂടിയ കൽവിളക്കുകളും ഈ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ സർവ്വസാധാരണമാണ്.
ഓമ, പോതികം തുടങ്ങിയ അവയവങ്ങളോടു കൂടിയ തൂണുകളുടെ ശില്പഭംഗി കോലോത്തുനാടൻ ശൈലിയുമാണ്.
‘ഏകശാല’ അഥവാ ’ഒറ്റപ്പുര’ യാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള വാസമാതൃക. തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി, കിഴക്കിനി എന്നിങ്ങനെ മുൻഗണനാക്രമത്തിലാണ് ഒറ്റപ്പുരയായി വീടു പണിയേണ്ടത്. കിഴക്കിനി ബ്രാഹ്മണർക്കും തെക്കിനി ക്ഷത്രിയർക്കും വടക്കിനി വൈശ്യന്മാർക്കും പടിഞ്ഞാറ്റിനി ശൂദ്രന്മാർക്കും വസിക്കാനുള്ളതാണെന്നുമാണു പൊതുവിശ്വാസം. ഇവിടെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഒറ്റപ്പുര പടിഞ്ഞാറ്റിനിയാണ്. വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരും ഇതു നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.
വ്യാപകമായി കണ്ടുവരുന്ന വാസമാതൃക ഒറ്റപ്പുരയാണെങ്കിലും രണ്ടു ദിക്ശാലകൾ ചേർന്ന ദ്വിശാല, മൂന്നു ദിക്ശാലകൾ ചേർന്ന ത്രിശാല, നാലു ദിക്ശാലകൾ ചേർന്ന ചതുശാല (നാലുകെട്ട്), ദിക്ശാലകളും കോൺശാലകളും ചേർന്നു വരുന്ന എട്ടുകെട്ട്, പതിനാറുകെട്ട് തുടങ്ങിയ വാസ മാതൃകകളും നിലനില്ക്കുന്നുണ്ട്.
‘ഒറ്റപ്പുര’ എന്നതിലെ സന്ധി ?
CBSE answer: (2)
ഉത്തരം: (2) ദ്വിത്വം
ശ്രദ്ധിക്കുക: ഇവിടെ പുതിയ വർണ്ണം വരുന്നില്ല (ആഗമം അല്ല), ഒന്നും ലോപിക്കുന്നില്ല, ഒരു വർണ്ണം മറ്റൊന്നായി മാറുന്നുമില്ല.