By signing in you confirm you are 18 or older, or have your parent’s or guardian’s consent.

CTET 8 Feb 2026 Paper 1 Malayalam, Question 117

Topic: Listening and speaking

Q117

അധ്യാപിക എന്ന നിലയിൽ നിങ്ങളുടെ ക്ലാസ്സിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ സുഗമമാക്കുന്നതിന് നിങ്ങൾ എന്തു നടപടികളാണ് സ്വീകരിക്കുക ?
(a) കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.
(b) ജോടിയായും സംഘമായുമുള്ള പ്രവർത്തനങ്ങൾ നടത്തും. കുട്ടികളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കും.
(c) വ്യക്തിപരമായ പഠനം നടത്തുന്നതിന് അവരെക്കൊണ്ട് ഉറക്കെ പാഠപുസ്തകം വായിപ്പിക്കുകയും ഓരോരുത്തരെയും കൊണ്ട് പ്രതികരിപ്പിക്കുകയും ചെയ്യും.
(d) സംഭാഷണങ്ങൾ പരസ്പരം വായിപ്പിക്കുകയും ഇടപെടുന്നതിനും ഓരോരുത്തരെയും കൊണ്ട് ചോദ്യങ്ങൾ ചോദിപ്പിക്കുകയും ചെയ്യും.

  1. (1) (b) യും (c) യും (d) യും ശരി.
  2. (2) (a) യും (b) യും (d) യും ശരി.Correct answer
  3. (3) (a) യും (c) യും (d) യും ശരി.
  4. (4) (a) യും (b) യും (c) യും ശരി.

Solution.

CBSE answer: (2)

ഉത്തരം: (2) (a) യും (b) യും (d) യും ശരി.

  1. (a) കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ക്ലാസ്സിൽ സംവാദം കൂട്ടുന്നു.
  2. (b) ജോടിപ്രവർത്തനവും സംഘപ്രവർത്തനവും അഭിപ്രായം ചോദിക്കലും കുട്ടികളെ പരസ്പരം സംസാരിപ്പിക്കുന്നു.
  3. (d) സംഭാഷണം പരസ്പരം വായിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതും ഇടപെടലാണ്.

ശ്രദ്ധിക്കുക: (c) ഓരോരുത്തരും ഒറ്റയ്ക്ക് ഉറക്കെ വായിച്ച് പ്രതികരിക്കുന്നത് വ്യക്തിഗതപ്രവർത്തനമാണ്, ഇടപെടലല്ല.