പ്രചീനഗുരുകുലങ്ങൾ പോഷിപ്പിച്ചതെന്ത് ?
- (1) സംസ്കൃതവും ആയുർവേദവും
- (2) മലയാളവും ജ്യോതിഷവും
- (3) സംസ്കൃതവും ശില്പവും
- (4) സംസ്കൃതമലയാളഭാഷകൾ
താഴെക്കൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (121-128) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
വേദപഠശാലയാണ് ഗുരുകുലം. സംസ്കൃതവും മലയാളവും ഉണർന്നെഴുന്നേറ്റത് പ്രാചീന ഗുരുകുലങ്ങളിലാണ്. വേദപാഠശാലകളാണെങ്കിലും അശ്വവിദ്യയും ഖഡ്ഗവിദ്യയും ജാലവിദ്യയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. ബ്രാഹ്മണവിദ്യാർത്ഥികളെ ഉദ്ദേശിച്ചു ചില ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗുരുകുലങ്ങൾ പ്രവർത്തിച്ചിരുന്നു. ഈ വിദ്യാപീഠങ്ങൾക്ക് രാജാക്കന്മാരിൽ നിന്നോ പ്രഭുക്കന്മാരിൽ നിന്നോ ഭൂമിയും മറ്റു വിഭവങ്ങളും നിത്യച്ചെലവിനുള്ള വകകളും അനുവദിച്ചുകൊടുത്തിരുന്നു. ഈ സ്വത്തിന് ശാലാഭോഗം എന്നു പറയും. ഗുരുകുലങ്ങൾ ആദ്യം ക്ഷേത്രങ്ങളിലെ ശാലകളിലായിരുന്നു. ശാലകൾ പ്രവർത്തിക്കാതായപ്പോൾ കോവിലകങ്ങളും ജന്മിഗൃഹങ്ങളും ഗുരുകുലങ്ങളായി. ഇതിന്റെ നടത്തിപ്പ് ഭാരിച്ച ചെലവുണ്ടാക്കുന്നവയാണ്. ശിഷ്യരെ പാർപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ അവർക്കുള്ള ചെലവുകൾ കോവിലകം നേരിട്ടു നടത്തി. വിദ്യാഭ്യാസരീതി ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുക എന്നതായി മാറി. കൊടുങ്ങല്ലൂരിലെ ഗുരുകുലത്തിൽ പല കക്ഷ്യകൾ ഉണ്ടായിരുന്നു. ഒരു കക്ഷ്യയിലുള്ളവർക്ക് ഒരു ഗ്രന്ഥം എന്നതായിരുന്നു രീതി. കൂടല്ലൂർ മനയ്ക്കലെ ഗുരുകുലം നറേരി എന്ന പേരിൽ അറിയപ്പെട്ടു. ഇവിടെ പതിന്നാലുതലമുറക്കാലത്തേക്കു മാത്രമേ വ്യാകരണ പാണ്ഡിത്യമുള്ളവർ ഉണ്ടാകൂ എന്നു വിശ്വാസമുണ്ട്. പുന്നശ്ശേരി ഗുരുകുലത്തിന്റെ ആചാര്യൻ നീലകണ്ഠശർമയായിരുന്നു. ഇവിടെ അബ്രാഹ്മണർക്കും വിദ്യാഭ്യാസം ചെയ്യാമായിരുന്നു.
മഹാപണ്ഡിതന്മാരുടെ ഭവനങ്ങളിൽ വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്ന സമ്പ്രദായത്തെയും ഗുരുകുലവിദ്യാഭ്യാസം എന്നുതന്നെയാണ് പറയുന്നത്. ഇത്തരം ഗുരുകുലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കൊടുങ്ങല്ലൂർ ഗുരുകുലമായിരുന്നു. കൊടുങ്ങല്ലൂർ കോവിലകത്തിലെ തമ്പുരാക്കന്മാരുടെ ഭവനങ്ങളായിരുന്നു ഗുരുകുലങ്ങൾ. കാവ്യങ്ങൾ, ന്യായം, വേദാന്തം. വ്യാകരണം, അലങ്കാരം, ആയുർവേദം, ജ്യോതിഷം, ശില്പം, സംഗീതം, അഭിനയം തുടങ്ങിയവയായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നത്. ഈ രീതി കേരളത്തിൽ ഒന്നാകെ നിലനിന്നിരുന്നു.
പ്രചീനഗുരുകുലങ്ങൾ പോഷിപ്പിച്ചതെന്ത് ?
CBSE answer: (4)
ഉത്തരം: (4) സംസ്കൃതമലയാളഭാഷകൾ
ശ്രദ്ധിക്കുക: ആയുർവേദം, ജ്യോതിഷം, ശില്പം എന്നിവ കൊടുങ്ങല്ലൂരിലെ പഠനവിഷയങ്ങളാണ്; പോഷിപ്പിച്ചതായി പറയുന്നത് ഭാഷകളെയാണ്.