By signing in you confirm you are 18 or older, or have your parent’s or guardian’s consent.

CTET 8 Feb 2026 Paper 1 Malayalam, Question 93

Topic: Vocabulary

Passage

താഴെക്കൊടുത്തിട്ടുള്ള ഗദ്യഭാഗം വായിച്ച് ചോദ്യങ്ങൾക്ക് (91-99) ശരിയുത്തരം തിരഞ്ഞെടുത്ത് എഴുതുക.
പരശുരാമനെ കേന്ദ്രകഥാപാത്രമാക്കി ബാലാമണിയമ്മ എഴുതിയ പ്രശസ്തമായ കവിതയാണ് “മഴുവിന്റെ കഥ”. ഈ കവിതയിലെ പരശുരാമൻ പുരാണങ്ങളിലെ പരശുരാമനാണോ എന്ന ചോദ്യം രസകരമായ ഒരുപാട് ആലോചനകൾക്ക് അവസരം നൽകുമെന്നതിനാൽ ആ ചോദ്യം ചോദിച്ചുകൊണ്ട് ഈ ലേഖനം തുടങ്ങുന്നു. ലേഖനത്തിന്റെ ഇനിയുള്ള ഭാഗം ആ ചോദ്യത്തിന്റെ ഉത്തരമല്ല. ആ ചോദ്യം ഈ ലേഖകന്റെ മനസ്സിൽ സൃഷ്ടിച്ച ആലോചനകൾ മാത്രമാണ്.
തീർച്ചയായും ഈ കവിതയിലെ പരശുരാമന്റെ തുടക്കം പുരാണങ്ങളിൽത്തന്നെ. എന്നാൽ ആ തുടക്കത്തെ നിലനിർത്തുന്ന ചിലതും നിരാകരിക്കുന്ന ചിലതും ബാലാമണിയമ്മയുടെ പരശുരാമനിൽ ഉണ്ട്. പരശുരാമനെ വിഷ്ണുപുരാണത്തിലും ഭാഗവതപുരാണത്തിലും, സ്കന്ദപുരാണത്തിലുമൊക്കെയുമാണ് നാം ആദ്യം കാണുന്നത്. എന്നാൽ ബാലാമണിയമ്മയുടെ കവിതയിൽ ലളിതാസഹസ്രനാമത്തിലെ പദങ്ങൾ ഉപയോഗിച്ചുകൊണ്ട്, തന്നെയും തന്റെ പ്രവർത്തനഫലത്തെയും വിശദീകരിക്കുന്ന പരശുരാമനെ നാം കാണുന്നു.
“എന്നിച്ഛാക്രിയാജ്ഞാനശക്തികളുരുക്കൂടി
വന്നതാണെൻനാ,ടൊരു മുനിപുത്രൻ തൻ സ്വപ്നം!”
ഇതിൽ “ഇച്ഛാക്രിയാജ്ഞാനശക്തികൾ” എന്ന പ്രയോഗം ശാക്തേയത്തിൽ നിന്നും ലളിതാസഹസ്രനാമത്തിൽ നിന്നും വന്നതാണ്. ലളിതാസഹസ്രനാമത്തിലെ പദസഞ്ചയം ഉപയോഗിച്ച് സ്വയം നിർവ്വചിക്കുന്നു എന്നതുകൊണ്ടുതന്നെ ഇതിലെ പരശുരാമൻ വിഷ്ണുപുരാണത്തിലെ പരശുരാമനിൽ നിന്നു വ്യത്യസ്തനാണ്. വാസ്തവത്തിൽ സൂക്ഷ്മവായനയിൽ തെളിയുന്നത് നിരവധി അടരുകളുള്ള പരശുരാമനെയാണ്. നിരവധി ചരിത്രകാലഘട്ടങ്ങളുടെയും സാമൂഹിക - രാഷ്ട്രീയ താൽപര്യങ്ങളുടേയും അടരുകൾ, ഓരോന്നിന്റെയും വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്ന അടരുകൾ, അവയ്ക്കുമുകളിൽ വ്യാഖ്യാനങ്ങളുടെ വ്യാഖ്യാനങ്ങൾ പതിക്കുന്ന മേലടരുകൾ. ഈ സങ്കീർണ്ണ സൃഷ്ടിയിൽ പുരാണങ്ങളിലെ പരശുരാമനെയും അതിന്റെ തുടർച്ചയെയും മാത്രം കാണുന്നതും പുരാണങ്ങളിലെ പരശുരാമൻ ഇതിൽ ഇല്ലേയില്ല എന്നു പ്രഖ്യാപിക്കുന്നതും ഒരേപോലെ അബദ്ധമാണ്.
മദ്ധ്യം പൊട്ടിയ കണ്ണാടിപോലെയാണ് പരശുരാമന്റെ വ്യക്തിത്വം. ഒരു ഭാഗത്തു തെളിയുന്നത് സാത്വികബ്രാഹ്മണന്റെ ദൃശ്യം. കണ്ണാടിയുടെ രണ്ടാമത്തെ ഖണ്ഡത്തിൽ ഉജ്ജ്വലവീര്യവുമായി ജ്വലിക്കുന്ന ക്ഷത്രിയനും.

Q93

‘കൂട്ടം’ എന്നർത്ഥത്തിൽ ഇവിടെയുള്ള പദം ?

  1. (1) പുരാണം
  2. (2) സഞ്ചയംCorrect answer
  3. (3) അടര്
  4. (4) കാലഘട്ടം

Solution.

CBSE answer: (2)

ഉത്തരം: (2) സഞ്ചയം

  1. ഗദ്യഭാഗത്തിൽ 'ലളിതാസഹസ്രനാമത്തിലെ പദസഞ്ചയം' എന്നു കാണാം.
  2. പദസഞ്ചയം എന്നാൽ പദങ്ങളുടെ കൂട്ടം; അതിനാൽ സഞ്ചയം എന്നതിന് 'കൂട്ടം' എന്നാണ് അർത്ഥം.

ശ്രദ്ധിക്കുക: 'അടര്' എന്നാൽ പാളി (layer) ആണ്, കൂട്ടമല്ല; പുരാണം, കാലഘട്ടം എന്നിവയ്ക്കും ആ അർത്ഥമില്ല.